സ്വര്‍ണ്ണവില പവന് 120 രൂപ കൂടി 37,920 രൂപയായി

Published on 14 September 2020 12:57 pm IST
×

കണ്ണൂര്‍: സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 120 രൂപ കൂടി 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. മൂന്നു ദിവസം 37,800 നിലവാരത്തില്‍ തുടര്‍ന്ന ശേഷമണ് വില വര്‍ധന. 

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,941.11 ഡോളര്‍ നിലവാരത്തിലാണ്. എം.സി.എക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്. യു.എസ് ഫെഡ് റിസര്‍വിന്റെ മോണിറ്ററി പോളിസി തീരുമാനം ഈയാഴ്ച അവസാനം പുറത്തുവരുന്നതിനാല്‍ കരുതലോടെയാണ് സ്വര്‍ണ്ണ നിക്ഷേപകരുടെ നീക്കം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait