വിവാഹ വാഗ്ദാനം നല്‍കി 18കാരിയെ നാല് മാസത്തോളം പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍

Published on 14 September 2020 12:46 pm IST
×

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി പതിനെട്ടുകാരിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ചവറ ചെറുശ്ശേരി കെ.പി തീയേറ്ററിന് എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക് ജെയിംസ് (22) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി നാല് മാസത്തോളം പീഡിപ്പിച്ചശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരവിപുരം സി.ഐ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ്കുമാര്‍, ദീപു, അഭിജിത്ത്, ജി.എസ്.ഐ സുനില്‍, എസ്.സി.പി.ഒ സൈഫുദ്ദീന്‍, ഡബ്ല്യു.സി.പി.ഒ. മഞ്ജു, സി.പി.ഒമാരായ മനാഫ്, ചിത്രന്‍, സുമേഷ്‌ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait