ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

Published on 14 September 2020 12:01 pm IST
×

കണ്ണൂര്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആര്‍.ടി.ഒയുടെ നിരീക്ഷണവും ഉണ്ടാകും.

ഒരേ സമയം രണ്ട്‌പേര്‍ക്ക് മാത്രമാണ് വാഹനത്തില്‍ പ്രവേശിക്കാന്‍ അനുമതി. അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചായിരിക്കണം അധ്യാപകന്‍ പരിശീലനം നല്‍കേണ്ടത്. ഒരു വിദ്യാര്‍ത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാല്‍ വാഹനം അണുനശീകരണം നടത്തണം. മാത്രമല്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെയും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുകയില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait