രാജ്യത്ത് ആകെ രോഗബാധിതര്‍ 48 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 92,701 പേര്‍ക്ക് കൂടി കൊവിഡ്  

Published on 14 September 2020 11:38 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിലും മരണനിരക്കിലും കുറവില്ല. ആകെ രോഗബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 92,071 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 1136 പേര്‍ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 

ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി. 79,722 പേര്‍ മരിക്കുകയും ചെയ്തു. 9.86 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37.80 ലക്ഷം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait