ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനാർത്ഥം ഷാർജ ഇൻകാസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

kannur metro
Published on 13 September 2020 4:37 pm IST
×

ഷാർജ:നിയമസഭയിൽ അമ്പത് വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനാർത്ഥം ഷാർജ ഇൻകാസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഉമ്മൻ ചാണ്ടി വീഡിയോ കോൺഫറൻസ് വഴി ആശംസയറിയിച്ചു.നിരവധി പ്രവർത്തകർ രക്തദാനം നടത്തി.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ പി ജോൺസൺ രക്തദാന ക്യാമ്പ് ഉൽഘാടനം ചെയ്തു.ഈ മാസം പതിനേഴിന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള ആഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഷാർജ ഇൻകാസ് പ്രസിഡൻ്റ് അഡ്വ വൈ എ റഹീം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലിശ്ശേരി ആക്റ്റിംങ്ങ് ട്രഷറർ ഷാജി ജോൺ ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിംങ്ങ് പ്രസിഡൻ്റ് രവി ടി എ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ ഇൻകാസ് ഭാരവാഹികളായ ബിജു എബ്രഹാം, നാരായണൻ നായർ, ചന്ദ്ര പ്രകാശ് എടമന, മാത്യു ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ഉമ്മൻ ചാണ്ടിയുടെ നിയമസഭാഗത്വ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ യു എ ഇ ലെ എല്ലാ എമിറേറ്റുകളിലും ഇൻകാസ് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait