അജ്ഞാത രോഗത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Published on 13 September 2020 11:09 am IST
×

ലണ്ടന്‍: താത്കാലികമായി നിര്‍ത്തിവെച്ച ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധ പ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. 

'ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കും', ഓക്സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ കുത്തിവെച്ചത്. ഇതില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്. 

യു.കെയില്‍ വാക്സിന്‍ നിര്‍മാണത്തില്‍ സര്‍വകലാശാലയ്ക്കൊപ്പം കൈകോര്‍ക്കുന്നത് ഔഷധ നിര്‍മാണ കമ്പനിയായ ആസ്ട്രസെനേകയാണ്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്. യു.കെയില്‍ വാക്സിന്റെ ട്രയല്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവെക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait