ചുങ്കക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു 

Published on 12 August 2020 2:15 pm IST
×

കണ്ണൂര്‍: ടാക്സി കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരെ ഇറക്കി തിരിച്ചുവരുകയായിരുന്ന കാര്‍ ആണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം ഉണ്ടായത്. ഇന്ന്  പുലര്‍ച്ചെ ഒരു മണിയോടെ ചുങ്കക്കുന്ന് ടൗണിന് സമീപമാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യാത്രക്കാരെ വയനാട് മേപ്പാടിയില്‍ വിട്ട് തിരികെ വരുമ്പോഴാണ് അപകടം നടന്നത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait