കണ്ണൂര്‍ ജില്ലയില്‍ മഴ കുറഞ്ഞു; മാറിത്താമസിച്ചവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നു

Published on 12 August 2020 2:09 pm IST
×

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മഴയുടെ തോത് അല്‍പം കുറഞ്ഞിട്ടുണ്ട്. വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിത്താമസിച്ച 2377 കുടുംബങ്ങളില്‍ 700 ഓളം കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. 

നിലവില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആറ് കുടുംബങ്ങളില്‍ നിന്നായി 59 പേരാണ് താമസിക്കുന്നത്. ഇന്നലെയുണ്ടായിരുന്നവരില്‍ പകുതിയോളം പേര്‍ തിരിച്ചുപോയി. കഴിഞ്ഞ ദിവസം ബന്ധു വീടുകളിലേക്ക് മാറിയ 12246 പേരില്‍ 3200 ലേറെ പേര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. 

മഴക്കെടുതി- ജൂണ്‍ 1 മുതലുള്ള കണക്കുകള്‍: 

മരണം- 12
പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍- 23
ഭാഗികമായി തകര്‍ന്ന വീടുകള്‍- 1060.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait