ചാടാലപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Published on 12 August 2020 2:04 pm IST
×

പാനൂര്‍: ചമ്പാട് ചാടാല പുഴയില്‍ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. താഴെ ചമ്പാട് സ്വദേശി ഇടത്തില്‍ താഴെ കുനിയില്‍ ജനാര്‍ദ്ദനന്റെ മൃതദേഹമാണ് പെരിക്കോത്ത് ചെക്ക് ഡാം പരിസരത്ത് കണ്ടെത്തിയത്. 

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. താഴെ ചമ്പാട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് ജനാര്‍ദ്ദനന്‍. കതിരൂര്‍, പാനൂര്‍ പോലീസും, തലശ്ശേരി  പാനൂര്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും മൂന്നാം ദിവസം തിരച്ചില്‍ തുടരുന്നതിനിടെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരങ്ങളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫൈബര്‍ തോണിയും, നീന്തല്‍ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നും കടലില്‍ പോകുന്ന മത്സ്യതൊഴിലാളെയെത്തിച്ചും തിരച്ചില്‍ നടത്തിയിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait