ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published on 12 August 2020 1:00 pm IST
×

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പായം പഞ്ചായത്തിലെ 18-ാം വാര്‍ഡ് ഉദയഗിരിയിലെ രോഗിക്ക് കൂട്ടിരിപ്പിനായി എത്തിയ അമ്മയ്ക്കും മകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസുഖ ബാധിതനായ അച്ഛന് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു ഭാര്യയും മകനും. രോഗിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ എട്ടാം വാര്‍ഡിലെ 72 വയസ്സുള്ള വയോധികന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു. ആറളം പഞ്ചായത്തിലെ കൂട്ടക്കളം 17-ാം വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ബംഗളൂരുവില്‍ നിന്നെത്തിയ 38 കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait