കൊളച്ചേരിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം; പത്തോളം പേര്‍ ക്വാറന്റൈനില്‍

Published on 12 August 2020 12:50 pm IST
×

കൊളച്ചേരി: പള്ളിപറമ്പ് കോടിപ്പൊയില്‍ സ്വദേശി മൂസ ഹാജി (77) പനി ബാധിച്ച് മരണപ്പെട്ടു. കുറച്ച് ദിവസമായി ഇദ്ദേഹം പനി ബാധിതനായിരുന്നു. പനി അധികമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇദ്ദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. തുടര്‍ന്ന് കൊവിഡ് ലക്ഷണം കണ്ടതോടെ ഉച്ചയോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും വൈകുന്നേരത്തോടെ മരണപ്പെടുകയാണുണ്ടായത്. രണ്ടാം പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.  

ഇദ്ദേഹത്തിന്റെ കൊവിഡ് ഫലം പോസിറ്റീവ് ആയതുകൊണ്ട് ബന്ധുക്കളോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരേതന്റെ സംസ്‌കാരം ഇന്ന് രാവിലെ പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് നടക്കുക. ഖദീജയാണ് ഭാര്യ. മമ്മൂട്ടി, ഇബ്രാഹിം, സഈദ്, ജമീല, സൈബുന്നിസ, നഫീസ എന്നിവര്‍ മക്കളാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait