സ്വര്‍ണ്ണവില കൂപ്പുകുത്തുന്നു; പവന് 1,600 രൂപ കുറഞ്ഞു 

Published on 12 August 2020 12:25 pm IST
×

കണ്ണൂര്‍: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണ്ണ വിലയില്‍ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാല് ദിവസംകൊണ്ട് സ്വര്‍ണ്ണവില പവന് 2,800 രൂപ കുറഞ്ഞു. 

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളര്‍ നിലവാലത്തിലേയ്ക്ക് താഴ്ന്നു. വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍തോതില്‍ ലാഭമെടുപ്പു നടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണമായത്. ദേശീയ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,500 രൂപ കുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait