വീണ്ടും ആശങ്ക: പാനൂര്‍ ഗവ. ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിന് കൊവിഡ്

Published on 12 August 2020 11:20 am IST
×

പാനൂര്‍: പാനൂര്‍ ഗവ. ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പാനൂരില്‍ വീണ്ടും ആശങ്ക. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളതാണ് സ്റ്റാഫ് നഴ്‌സ്. ഹോസ്പിറ്റലില്‍ ഒ.പി പ്രവര്‍ത്തിച്ചിരുന്നു. 20 പേര്‍ ഇന്നലെ ഒ.പിയില്‍ എത്തിയിരുന്നു. ഒരാളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ഇത് പോസിറ്റീവ് ആവുകയാണെങ്കില്‍ പാനൂര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നാണ് സൂചന.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait