ഏഴോം പഞ്ചായത്തില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ചപ്പാരപ്പടവിലും നിയന്ത്രണം 

Published on 12 August 2020 7:04 am IST
×

കണ്ണൂര്‍: ഏഴോം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടണം.

ഇന്ന് ഒരു ദിവസം മാത്രം രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് മാത്രം കടകള്‍ തുറക്കാവുന്നതാണ്. കടകള്‍ തുറക്കുമ്പോള്‍ മാസ്‌ക്, സന്ദര്‍ശക രജിസ്റ്റര്‍, ഹാന്റ് വാഷ്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. കൊവിഡ് സമ്പര്‍ക്ക സാധ്യതയുള്ളതിനാല്‍ ചപ്പാരപ്പടവ് ടൗണ്‍ (10, 12 വാര്‍ഡ് ഭാഗം) ഇന്നു മുതല്‍ ഒരറിയിപ്പുണ്ടാക്കുന്നത് വരെ അടച്ചിടും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait