ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയ്ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലായവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

Published on 12 August 2020 6:57 am IST
×

കണ്ണൂര്‍: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ പായം പഞ്ചായത്ത് പെരുമ്പറമ്പ് സ്വദേശിനിക്ക് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അധ്യാപികയുമായി പ്രാഥമിക സമ്പര്‍ക്കത്തിലായവര്‍ മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ഇരിട്ടി പോലീസും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു. 

ഇതിന്റെ ഭാഗമായി ആഗസ്ത് 4-ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ ഉച്ചഭക്ഷണ കിറ്റ് വാങ്ങാന്‍ വന്ന രക്ഷിതാക്കള്‍ അടിയന്തിരമായും ഇരിട്ടി പോലീസ് സ്റ്റേഷനുമായോ അതാത് വാര്‍ഡ്തല നിരിക്ഷണ സമിതി ഭാരവാഹികളേയോ, വിവരം അറിയിക്കണമെന്നും ഇരിട്ടി പോലീസ് അധികൃതര്‍ അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait