കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ ഉപാധികളോടെ പ്രവര്‍ത്തിക്കും

Published on 12 August 2020 6:13 am IST
×

കണ്ണൂര്‍: സാധാരണ റേഷന്‍ വിഹിതത്തിനു പുറമെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള സ്പെഷ്യല്‍ അരിയും എല്ലാ കാര്‍ഡുകള്‍ക്കുമുള്ള ഓണക്കിറ്റുകളും വിതരണം ചെയ്യേണ്ടതിനാല്‍ ഇന്ന് മുതല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. 

റേഷന്‍ കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതും ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നില്ലെന്നും റേഷന്‍കട ഉടമകള്‍ ഉറപ്പുവരുത്തേണ്ടതാണ്. കാര്‍ഡുടമകള്‍ക്ക് നമ്പര്‍ ക്രമത്തില്‍ സമയക്രമം അനുവദിക്കണം. കണ്ടെയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകളില്‍  എത്തിച്ചേരുന്നവരുടെ പേരു വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait