സമ്പര്‍ക്കത്തിലൂടെ കൊവിഡ്; നീണ്ടുനോക്കി, പാമ്പറപ്പാന്‍ ടൗണുകളിലെ കടകള്‍ അടച്ചിടും 

Published on 11 August 2020 9:24 pm IST
×

കൊട്ടിയൂര്‍: സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കൊട്ടിയൂര്‍ പഞ്ചായത്തില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ അടിയന്തിര സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സേഫ്റ്റി കമ്മിറ്റി യോഗത്തില്‍ നാലാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചിടുന്നതോടൊപ്പം മന്ദംചേരി ടൗണിലെ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടാനും ഓട്ടോ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനമെടുത്തിരുന്നു. ഇതിനു പുറമെയാണ് ഇന്ന് രാവിലെ അടിയന്തര സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്ന് നീണ്ടുനോക്കി പാമ്പറപ്പാന്‍, എന്നീ ടൗണിലെ കടകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ ഞായറാഴ്ച വരെ അടച്ചിടാനാണ് തീരുമാനം. ഈ ടൗണുകളില്‍ ഓട്ടോ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, അക്ഷയകേന്ദ്രം, പാല്‍ സൊസൈറ്റി എന്നിവയാണ് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം തുറന്നു പ്രവര്‍ത്തിക്കുക. ഈ പ്രദേശങ്ങളിലെ ആളുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പുറത്തിറങ്ങരുതെന്നും കര്‍ശനമായ നിര്‍ദ്ദേശമുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait