കൊവിഡ് ഭേദമായവരില്‍ മറ്റ് അസുഖങ്ങള്‍ വര്‍ധിക്കുന്നു; പഠനം നടത്തുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published on 11 August 2020 9:05 pm IST
×

ദില്ലി: രാജ്യത്ത് കൊവിഡ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗം മാറിയവരില്‍ ചിലരില്‍ വിവിധ തരത്തിലുള്ള മറ്റു അസുഖങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇതിനെ സംബന്ധിച്ച് പഠനം നടക്കുകയാണ്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കും. ദ്രുത ആന്റിജെന്‍ പരിശോധനയില്‍ നെഗറ്റീവായി പിന്നീട് രോഗലക്ഷണങ്ങള്‍ കാട്ടുന്നവരെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഉറപ്പായും വിധേയമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ രോഗവ്യാപനം നിയന്ത്രിച്ചാല്‍ കൊവിഡിനെ അതിജീവിക്കാനാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മരണനിരക്ക് ഒരു ശതമാനത്തിന് താഴെ എത്തിക്കുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിരോധത്തിന് താഴെ തട്ടില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിട്ടുണ്ട്. അതേ രീതിയില്‍ പ്രവര്‍ത്തനം തുടരണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പഞ്ചാബ്, ബീഹാര്‍, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും രോഗികളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait