ഇരിട്ടി മാടത്തില്‍ പൂവത്തിന്‍ കീഴില്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച

Published on 11 August 2020 8:53 pm IST
×

ഇരിട്ടി: മാടത്തില്‍ പൂവത്തിന്‍ കീഴില്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവില്‍ കുത്തി തുറന്ന് അകത്തു കടന്ന മോഷ്ടാവ് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണാഭരണം കവര്‍ന്നു. ശ്രീകോവിലിന് പുറത്തുള്ള 3 ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാവ് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ ഡ്രസിംഗ് റൂമും കുത്തി തുറന്നു. 

ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. രാവിലെ ദര്‍ശനത്തിനെത്തിയ ഭക്തനാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നത് കണ്ടത്. നിത്യ പൂജയില്ലാത്ത ക്ഷേത്രത്തില്‍ മോഷണം നടന്നതായി മനസിലായതോടെ ഇയാള്‍ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരിട്ടി പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait