കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 24 പേര്‍ക്ക് കൂടി രോഗമുക്തി

Published on 11 August 2020 7:36 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 24 പേര്‍ കൂടി ഇന്ന്  രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1299 ആയി. ബാക്കി 466 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 24കാരന്‍, 37കാരി, ചെറുതാഴം സ്വദേശി 44കാരി, കുഞ്ഞിമംഗലം സ്വദേശി 62കാരി, കുന്നോത്തുപറമ്പ് സ്വദേശി 24കാരി, പേരാവൂര്‍ സ്വദേശി 51കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 23കാരി, കാസര്‍കോട് സ്വദേശി 51കാരി, കോഴിക്കോട് സ്വദേശി 24കാരി എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് രോഗമുക്തി നേടിയത്. കൂത്തുപറമ്പ് സ്വദേശി രണ്ട് വയസ്സുകാരന്‍, മലപ്പട്ടം സ്വദേശികളായ 55കാരന്‍, 58കാരന്‍, പെരിങ്ങോം സ്വദേശി 23കാരി എന്നിവര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും, കോടിയേരി സ്വദേശി 55കാരന്‍, പിണറായി സ്വദേശികളായ 51കാരി, 42കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 42കാരന്‍ എന്നിവര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടി.

സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന പടിയൂര്‍ സ്വദേശി 30കാരന്‍, മട്ടന്നൂര്‍ സ്വദേശി 25കാരന്‍, അയ്യന്‍കുന്ന് സ്വദേശി 45കാരന്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരുന്ന ആന്തൂര്‍ സ്വദേശി അഞ്ച് വയസ്സുകാരന്‍, മയ്യില്‍ സ്വദേശി 45കാരന്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 37കാരന്‍, പരിയാരം സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി 40കാരന്‍ എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait