കണ്ണൂര്‍ ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 

Published on 11 August 2020 7:31 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡി.എസ്.സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 1774 ആയി. ഇവരില്‍ ഇന്ന് ഡിസ്ചാര്‍ജായ 24 പേര്‍ ഉള്‍പ്പെടെ 1299 പേര്‍ രോഗമുക്തി നേടി. ഒന്‍പത് പേര്‍ മരണപ്പെട്ടു. ബാക്കി 466 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ജൂലൈ 19-ന് ദുബൈയില്‍ നിന്ന് ഫ്ളൈ ദുബൈ വിമാനത്തില്‍ കണ്ണൂരിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, മൈസൂരുവില്‍ നിന്ന് ജൂലൈ 30-ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 49കാരന്‍, 60കാരന്‍, ബെംഗളൂരുവില്‍ നിന്ന് ആഗസ്റ്റ് മൂന്നിന് എത്തിയ ചെമ്പിലോട് സ്വദേശി 38കാരന്‍, എട്ടിന് എത്തിയ ആറളം സ്വദേശി 40കാരന്‍ എന്നിവരാണ് പുറത്തു നിന്നെത്തിയവര്‍. കുറ്റിയാട്ടൂര്‍ സ്വദേശികളായ 34കാരി, ഒമ്പത് വയസ്സുകാരി, ഏഴോം സ്വദേശി 24കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി നാല് വയസ്സുകാരന്‍, പെരളശ്ശേരി സ്വദേശി 73കാരന്‍, കടന്നപ്പള്ളി സ്വദേശി 28കാരന്‍, പരിയാരം സ്വദേശി 17കാരന്‍, അയ്യന്‍കുന്ന് സ്വദേശി 72കാരന്‍, കിണവക്കല്‍ സ്വദേശികളായ 17കാരന്‍, 40കാരി, 39കാരി, 15കാരന്‍, കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശി 53കാരന്‍, പിണറായി സ്വദേശി 32കാരി, ചിറക്കല്‍ സ്വദേശികളായ 28കാരി, അഞ്ച് വയസ്സുകാരന്‍, പായം സ്വദേശികളായ 34കാരന്‍, 60കാരി, പാട്യം സ്വദേശി 49കാരി, അഴീക്കോട് സ്വദേശി 59കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 44കാരി, നഴ്സിംഗ് അസിസ്റ്റന്റ് പട്ടുവം സ്വദേശി 40കാരി, പാനൂര്‍ സി.എച്ച്.സിയിലെ സ്റ്റാഫ് നഴ്സ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി 29കാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ മിലിറ്ററി ആശുപത്രിയിലെ ആംബുലന്‍സ് അസി. ആന്ധ്രാപ്രദേശ് സ്വദേശി 27കാരനും രോഗബാധയുണ്ടായി. 

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8731 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 81 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 116 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 9 പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 152 പേരും, ഹോം ഐസൊലേഷനില്‍ അഞ്ചുപേരും, വീടുകളില്‍ 8316 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 38777 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 38024 എണ്ണത്തിന്റെ ഫലം വന്നു. 573 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait