ഓണാഘോഷം: പരിശോധന കര്‍ശനമാക്കി എക്സൈസ്

Published on 11 August 2020 7:07 pm IST
×

കണ്ണൂര്‍: എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കണ്ണൂര്‍ അസി. എക്‌സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ അതത് സമയം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ഇതിന് പുറമെ തളിപ്പറമ്പ്, കണ്ണൂര്‍, കൂത്തുപറമ്പ്, ഇരിട്ടി താലൂക്കുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും പ്രവര്‍ത്തിക്കും. ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. വലിയ അളവിലുള്ള മദ്യം/മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷമായ സമ്മാനം ലഭിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായിരിക്കും.

പരാതികള്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം

ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം- 04972 706698. താലൂക്ക് കണ്‍ടോള്‍ റൂം കണ്ണൂര്‍- 04972 749973, തളിപ്പറമ്പ്- 04960 201020, കൂത്തുപറമ്പ്- 04902 362103, ഇരിട്ടി- 04902 472205.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്- 04972 706698, 9447178065. അസി. എക്‌സൈസ് കമ്മീഷണര്‍- 04972 749500, 9496002873. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069693, 04972 749973 (ഓഫീസ്). സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷല്‍ സ്‌ക്വാഡ്- 9400069698, സ്‌പെഷല്‍ സ്‌ക്വാഡ് കണ്ണൂര്‍- 04972 749500.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069701, റെയിഞ്ച് ഓഫീസ്- 04972 749971. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 9400069702, റെയിഞ്ച് ഓഫീസ് പാപ്പിനിശ്ശേരി- 04972 789650.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ- 9400069695, ഓഫീസ്- 04602 201020. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ- 9400069704, റെയിഞ്ച് ഓഫീസ്- 04602 203960.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആലക്കോട്- 9400069705, റെയിഞ്ച് ഓഫീസ്- 04602 256797.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകണ്ഠാപുരം- 9400069706, റെയിഞ്ച് ഓഫീസ്- 04602 232697. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍- 9400069703, റെയിഞ്ച് ഓഫീസ്- 04985 202340.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ്- 9400069696, സര്‍ക്കിള്‍ ഓഫീസ്- 04902 362103. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തലശ്ശേരി- 9400069712, റെയിഞ്ച് ഓഫീസ്- 04902 359808. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ്- 9400069707, റെയിഞ്ച് ഓഫീസ്- 04902 365260. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മട്ടന്നൂര്‍- 9400069709, റെയിഞ്ച് ഓഫീസ്- 04902 473660. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇരിട്ടി- 9400069710, റെയിഞ്ച് ഓഫീസ്- 04902 494666. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പേരാവൂര്‍- 9400069708, റെയിഞ്ച് ഓഫീസ്- 04902 446800. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിണറായി- 9400069711, റെയിഞ്ച് ഓഫീസ്- 04902 383050. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂട്ടുപുഴ- 9400069713, ചെക്ക് പോസ്റ്റ് കൂട്ടുപുഴ- 04902 421441. ന്യൂമാഹി ചെക്ക് പോസ്റ്റ്- 04902 335000.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait