പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

Published on 08 August 2020 8:36 pm IST
×

പേരാവൂര്‍: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശകര്‍ വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളുടെ കൂടെ കൂട്ടിരിക്കുന്നതിനായി ഒരാള്‍ മാത്രം മതി. പ്രസവത്തിന് വന്നവരെ ആശുപത്രിയില്‍ വന്ന് മറ്റുള്ളവര്‍ സന്ദര്‍ശിക്കാന്‍ പാടില്ല. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ അതില്‍ നല്‍കേണ്ടതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍ അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait