ഇരിട്ടി കുന്ന് വീണ്ടും ഇടിഞ്ഞു

Published on 08 August 2020 8:14 pm IST
×

ഇരിട്ടി: ഇരിട്ടി പാലത്തിനു സമീപത്ത് വീണ്ടും കുന്നിടിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടങ്കിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡില്‍ വീണ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഈ സമയം യാത്രക്കാര്‍ ആരും ഇതുവഴി  കടന്നു പോകാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. 

കഴിഞ്ഞ ദിവസവും ഇരിട്ടികുന്ന് ഇടിഞ്ഞിരുന്നു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപത്തായാണ് കുന്ന് ഇടിഞ്ഞത്. ഇതുവഴി കടന്നു പോവുകയായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡ് വികസനത്തിന്റെ ഭാഗമായാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥലം ഏറ്റെടുത്ത് കുന്നിടിച്ച് റോഡിന് വീതി കൂട്ടിയത്. കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചല്‍ ഉണ്ടാവുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്ര തന്നെ ഭീതിജനകമായി മാറിയിരിക്കുകയാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait