കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ രോഗമുക്തര്‍ 1000 

Published on 03 August 2020 9:09 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 25 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1000 ആയി. ബാക്കി 432 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി 24കാരി, ആരോഗ്യ പ്രവര്‍ത്തകരായ 29കാരി, 27കാരി, 24കാരന്‍, 21കാരി, 24കാരന്‍, പെരളശ്ശേരി സ്വദേശി 20കാരി, കടന്നപ്പള്ളി-പാണപ്പുഴ സ്വദേശികളായ 37കാരന്‍, 21കാരന്‍, 27കാരി, കല്ല്യാശ്ശേരി സ്വദേശി 22കാരി, പയ്യാവൂര്‍ സ്വദേശി 34കാരി, തലശ്ശേരി സ്വദേശി 26കാരി, ഗവ. ആയുര്‍വേദ കോളേജ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന എരമം-കുറ്റൂര്‍ സ്വദേശി 35കാരി, ആരോഗ്യ പ്രവര്‍ത്തകന്‍ 24കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 42കാരന്‍, പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കതിരൂര്‍ സ്വദേശികളായ ഒരു വയസ്സുകാരന്‍, 52കാരി, 65കാരന്‍, 33കാരന്‍, തലശ്ശേരി സ്വദേശികളായ എട്ടു വയസ്സുകാരന്‍, 45കാരി, 19കാരി, 49കാരി, 17കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait