കണ്ണൂരില്‍ 21 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

Published on 03 August 2020 8:33 pm IST
×

കണ്ണൂര്‍: പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പാനൂര്‍- 8, പയ്യന്നൂര്‍- 2, ചെറുകുന്ന്- 6, ചിറക്കല്‍- 22, മട്ടന്നൂര്‍- 13, പടിയൂര്‍ കല്ല്യാട്- 1, ചെങ്ങളായി- 1, തില്ലങ്കേരി- 7 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. 

ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 39-ാം ഡിവിഷനും മലപ്പട്ടം- 7, നടുവില്‍- 2, ചപ്പാരപ്പടവ്- 10, ചിറ്റാരിപറമ്പ- 7, മുണ്ടേരി- 1, ചെമ്പിലോട്- 3, ശ്രീകണ്ഠാപുരം- 26, ചപ്പാരപ്പടവ്- 13, ചെങ്ങളായി- 10, മുഴക്കുന്ന്- 11, കുറുമാത്തൂര്‍- 3, പിണറായി- 11 എന്നീ വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചിടും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait