കുന്നോത്ത്പറമ്പില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം അട്ടിമറിക്കുന്നതായി പരാതി

Published on 03 August 2020 2:46 pm IST
×

പാനൂര്‍: കൊവിഡ്- 19 രോഗ വ്യാപനം ഇല്ലാതാക്കാന്‍ നാടൊന്നാകെ കൂട്ടായ പരിശ്രമം നടത്തുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സി.പി.എമ്മിന്റെ ഭാഗത്തു നിന്നും നടക്കുന്നതായി പരാതി. കുന്നോത്തുപറമ്പ് പഞ്ചായത്തിന്റെ ചില പ്രദേശങ്ങളിലാണ് സി.പി.എം കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തുന്നത്. 

കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ട വാര്‍ഡ് 12 ല്‍ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വീട് കയറി ലഘുലേഖ വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. ഏഴാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് 12-ാം വാര്‍ഡില്‍ ഈ പ്രവര്‍ത്തനം നടന്നുവരുന്നത്. ഇത് കാരണം കുട്ടികളും, പ്രായമുള്ളവരുമൊക്കെ ഭയത്തിലാണ്. ഒരു പ്രധാന്യവുമില്ലാത്ത രാഷ്ട്രീയ പ്രചാരണ ലഘുലേഖയാണ് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് സി.പി.എം ഗൃഹ സന്ദര്‍ശനം നടത്തി വിതരണം ചെയ്യുന്നത്. ഇതിനെതിരെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait