ഒരു കൊവിഡ് മരണം കൂടി; കാസര്‍കോട് സ്വദേശി മരണപ്പെട്ടത് പരിയാരത്ത് ചികിത്സയിലിരിക്കെ

Published on 03 August 2020 2:37 pm IST
×

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (41) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വൃക്ക രോഗിയായിരുന്ന ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. 

അതേസമയം, കാസര്‍കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 15 ദിവസത്തിനുള്ളില്‍ നടക്കുന്ന പതിനൊന്നാമത്തെ മരണമാണിത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാകുന്നവരാണ് ജില്ലയില്‍ കൂടുതലും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait