പരിയാരം മെഡിക്കല്‍ കോളേജ് മുതല്‍ പീരക്കാംതടം വരെ നാളെ മുതല്‍ കടകളും വ്യാപാര സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടും

Published on 03 August 2020 11:20 am IST
×

കണ്ണൂര്‍: കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജ് മുതല്‍ പീരക്കാംതടം വരെ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെയുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും നാളെ മുതല്‍ 10/08/2020 വരെ ഒരാഴ്ചക്കാലം അടച്ചിടാന്‍ തീരുമാനിച്ചു.

ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഇന്ന് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഈ പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ മുന്‍ നിശ്ചയിച്ച പ്രകാരം രാവിലെ 10 മുതല്‍ വൈകുന്നേരം 3 മണി വരെ ആയിരിക്കും പ്രവര്‍ത്തി സമയമെനന്ന് ചെറുതാഴം പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait