ഓ.രാജഗോപാൽ എം.എൽ.എ നടത്തിയ ഉപവാസം അവസാനിച്ചു

kannur metro
Published on 01 August 2020 8:34 pm IST
×

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഓ. രാജഗോപാൽ എം.എൽ.എ നടത്തിയ ഉപവാസം അവസാനിച്ചു. മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന ബി.ജെ.പി നേതാവുമായ കെ. രാമൻ പിള്ള, ഓ. രാജഗോപാലിന് നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ വെർച്ച്വൽ റാലിയും നടന്നു. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വെർച്ച്വൽ റാലി ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് അധ്യക്ഷത വഹിച്ചു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait