വഴി വിളക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

kannur metro
Published on 01 August 2020 8:12 pm IST
×

കണ്ണൂർ: ഒറ്റത്തെങ്ങ് റസിഡൻസ് അസോസിയേഷൻ പരിധിയിലെ മുഴുവൻ വഴികളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന 40000 രൂപയുടെ പദ്ധതിയായ " വഴി വിളക്ക്" ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് അനിൽകുമാർ കണ്ണൂർ കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെമിനിക്കും ചിറക്കൽ പഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദുവിനും കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ ലളിതമായ ചടങ്ങിൽ സെക്രട്ടറി ടി. പ്രകാശ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സായി കിരൺ അധ്യക്ഷത വഹിച്ചു. കെ.ഇ ഷാദുലി ദാമോദരൻ എന്നിവർ സംസാരിച്ചു. ട്രഷറർ രാജീവൻ നന്ദി പറഞ്ഞു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait