പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

Published on 01 August 2020 5:41 pm IST
×

കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. താഴെചൊവ്വ സ്വദേശിയായ യുവതിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് രോഗി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. പരിയാരം ആശുപത്രിയില്‍ തന്നെയാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗി പ്രസവിച്ചതും. പരിയാരത്ത് ഇതുവരെ നടന്ന പ്രസവത്തില്‍ ഒന്നും കുട്ടികള്‍ക്ക് കൊവിഡ് ബാധയുണ്ടായിട്ടില്ല. ഇപ്പോള്‍ ജനിച്ച കുട്ടികളുടെ സ്രവം ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait