കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില: പവന് 40,160 രൂപയായി

Published on 01 August 2020 10:58 am IST
×

കണ്ണൂര്‍: തുടര്‍ച്ചയായ പത്താമത്തെ ദിവസവും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന. ഇന്ന് പവന് 160 രൂപ കൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. 

കഴിഞ്ഞ ദിവസമാണ് പവന്റെ വില 40,000 രൂപയിലെത്തിയത്. ഒരു വര്‍ഷത്തിനിടെ പവന്‍ വലിയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പണിക്കൂലി (മിനിമം 5%) ജി.എസ്.ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് 44,000 രൂപയിലേറെ വില നല്‍കേണ്ടിവരും. കൊവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വില വര്‍ധനവിനു പിന്നില്‍. കൊവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വിലയിലെ വര്‍ധന തുടരാനാണ് സാധ്യത. 

പവന്റെ വില 50,000 അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വില കുറയാനും അത് ഇടയാക്കിയേക്കും. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 53,200 രൂപയായി ഉയര്‍ന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait