സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Published on 01 August 2020 10:46 am IST
×

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്,ഐയായ അജിതന്‍ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആന്റി വൈറല്‍ ചികിത്സ, പ്ലാസ്മ ചികിത്സ അടക്കം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗബാധമുണ്ടായത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait