വാരത്ത് കുത്തേറ്റ ഓട്ടോ ഡ്രൈവരുടെ നില ഗുരുതരം

Published on 01 August 2020 10:22 am IST
×

കണ്ണൂര്‍: വാരത്ത് കുത്തേറ്റ ഓട്ടോ ഡ്രൈവറായ എളയാവൂര്‍ സ്വദേശി മിഥുന്റെ നില ഗുരുതരം. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിലും നെഞ്ചിലും മാരകമായി കുത്തേറ്റ യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait