ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

kannur metro
Published on 31 July 2020 10:15 pm IST
×

അഴിക്കോട്ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കക്കാട് സ്വദേശി റിസ്വാൻ (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മഞ്ചപ്പാലത്തെ നിജിലിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്കാണ് അപകടമുണ്ടായത്. അലവിൽ കോളനി ഗേറ്റിന് സമീപം വെച്ചാണ് അപകടം. റിസ്വാൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ നിജിൽ പിള്ളയാർ കോവിൽ ജീവനക്കാരൻ മഞ്ചപ്പാലത്തെ നാണുവിന്റെ മകനാണ്. 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait