വർഗ്ഗീയ ശക്തികൾക്ക് വളരാനുള്ള മണ്ണായി കേരളത്തെ മാറ്റുന്നു: സതീശൻ പാച്ചേനി

kannur metro
Published on 31 July 2020 8:26 pm IST
×

കണ്ണൂർവർഗ്ഗീയ പിന്തിരിപ്പൻ ശക്തികൾക്ക് ഹിഡൻ അജണ്ടകളുമായി തഴച്ചുവളരാനുള്ള മണ്ണായി കേരളത്തെ മാറ്റുന്നതിന് പിണറായി സർക്കാർ ബോധപൂർവ്വമായ നിലപാട് സ്വീകരിക്കുകയായാണെന്ന് ഡി.സി.സി പ്രസിഡൻ്റ്  സതീശൻ പാച്ചേനി പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് പുന്നയുടെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

സാമൂഹ്യ വിരുദ്ധരും പിന്തിരിപ്പന്മാരും വർഗീയ കോമരങ്ങളും കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ ശക്തിയാർജ്ജിക്കുന്നതിന് ഒത്താശ ചെയ്യുന്ന പിണറായി സർക്കാറിൻ്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി സംസ്ഥാന സെക്രട്ടറിമാരായ കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ നേതാക്കളായ വി. രാഹുൽ, വരുൺ എം കെ, ജിനേഷ് വി.സി തുടങ്ങിയവർ നേതൃത്വം നല്കി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait