മഠത്തിൽ ഹംസയുടെ വീട് കെ. സുധാകരൻ എം.പി സന്ദർശിച്ചു

kannur metro
Published on 31 July 2020 8:17 pm IST
×

മുണ്ടേരി: കനത്ത മഴയിൽ വീടിൻ്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞ് വീണ് വീട്ടുടമ മരിച്ച മുണ്ടേരി റോഡിൽ ബൈത്തുൽ ഹംദ് വീട്ടിൽ കെ. സുധാകരൻ എം.പി സന്ദർശിച്ചു.

കഴിഞ്ഞ ബുധനാഴ്ച സന്ധ്യക്ക് ഉണ്ടായ അപകടത്തിലാണ്  മഠത്തിൽ ഹംസ മരിച്ചത്. വീടിനു പിന്നിൽ കെട്ടികിടന്നിരുന്ന വെള്ളം ഒഴുക്കി വിടാൻ ചാല് കീറുകയായിരുന്നു ഹംസ. 20 മീറ്ററോളം നീളവും 8 മീറ്റർ ഉയരവുമുള്ള ചെങ്കൽ മതിൽ പെട്ടന്ന് ഇടിഞ്ഞത് മൂലം ഹംസ മണ്ണിനടിയിൽപ്പെടുകയായിരുന്നു. കെ. സുധാകരൻ എം.പി സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനമറിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പാർത്ഥൻ ചങ്ങാട്ടിൽ, അഡ്വ. എം. പ്രേമൻ, വി.സി സദാനന്ദൻ, ടി.കെ ശശികുമാർ, പി.കെ പ്രകാശൻ തുടങ്ങിയവരും എം.പിയോടൊപ്പം സന്നിഹിതരായിരുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait