കെ.എസ്.യു പഠനോപകരണം വിതരണം ചെയ്തു

kannur metro
Published on 31 July 2020 8:12 pm IST
×

കൊടോളിപ്രം: കോൺഗ്രസ്സ് ചാവക്കാട് ബൂത്ത്‌ പ്രസിഡന്റായിരിക്കെ എസ്.ഡി.പി.ഐക്കാർ വെട്ടിക്കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പക്കരിയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. കോൺഗ്രസ്സ് മുൻ. പട്ടാന്നൂർ മണ്ഡലം പ്രസിഡന്റ്‌ പി.വി ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, സുജിത്ത് പുൽപ്പക്കരി, സൂരജ് ഭാസ്ക്കരൻ, ലിജിൻ പാലക്കീൽ തുടങ്ങിയവർ നേതൃത്വം നൽകി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait