കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കൂടി രോഗമുക്തി 

Published on 31 July 2020 7:32 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 484 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബാക്കി ഏഴുപേര്‍ മരണപ്പെട്ടിരുന്നു.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 55കാരന്‍,38കാരി, എരുവേശി സ്വദേശി 37കാരന്‍, ആലക്കോട് സ്വദേശി 29കാരന്‍, കൂത്തുപറമ്പ് സ്വദേശി 43കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 29കാരി, എട്ടുവയസ്സുകാരി, അഞ്ചു വയസ്സുകാരന്‍ ചെമ്പിലോട് സ്വദേശി 43കാരന്‍, 27കാരന്‍, 57കാരന്‍, ആറുവയസ്സുകാരി, 12 വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശി 24കാരന്‍, 62കാരന്‍, 21കാരന്‍, കോളയാട് സ്വദേശി 57കാരന്‍, മയ്യില്‍ സ്വദേശി 25കാരി, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 31കാരന്‍, പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മയ്യില്‍ സ്വദേശി 43കാരന്‍, കതിരൂര്‍ സ്വദേശി 39കാരന്‍, കോട്ടയംമലബാര്‍ സ്വദേശി 20കാരന്‍, ചെമ്പിലോട് സ്വദേശി 51കാരന്‍, പാനൂര്‍ സ്വദേശി 47കാരന്‍, 34കാരന്‍, പേരാവൂര്‍ സ്വദേശി 28 കാരന്‍,22 കാരന്‍, 23കാരന്‍, 37കാരന്‍, മട്ടന്നൂര്‍ സ്വദേശി 40 കാരന്‍, തലശ്ശേരി സ്വദേശി 34കാരന്‍, 36കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍, പിണറായി സ്വദേശി 34കാരന്‍, കൊട്ടിയൂര്‍ സ്വദേശി 25കാരന്‍, കൂത്തുപറമ്പ് സ്വദേശി 41കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 2 ആരോഗ്യ പ്രവര്‍ത്തകര്‍, പരിയാരം ഗവ. ആയുര്‍വേദ കോളേജ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന ചിറക്കല്‍ സ്വദേശി 23കാരന്‍, മട്ടന്നൂര്‍ സ്വദേശി 32കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait