നാറാത്ത് സ്വദേശിയായ യുവതിക്ക് കൊവിഡ്; ഇരുപതോളം പേര്‍ ക്വാറന്റൈനില്‍

Published on 31 July 2020 6:34 pm IST
×

പുല്ലൂപ്പി: നാറാത്ത് പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുപതോളം പേര്‍ ക്വാറന്റൈനില്‍. 23 വയസ്സുകാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

കാസര്‍കോട് ജില്ലയില്‍ ബാങ്ക് ജീവനക്കാരിയായ ഇവര്‍ കഴിഞ്ഞ 24-നാണ് നാട്ടിലെത്തിയത്. പിന്നീട് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയി. അവിടുത്തെ അധികൃതരാണ് ആരോഗ്യവകുപ്പിനെ വിവരമറിയിക്കുന്നത്. ശേഷമാണ് ഇന്നലെ കൊവിഡ് പോസിറ്റീവ് ആയ വിവരം വന്നത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം വന്നത്. യുവതിയുടെ വീട്ടിലെ അഞ്ചോളം പേര്‍  ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. യുവതിയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
              
യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്നലെ നാറാത്ത് പഞ്ചായത്തിലെ 13-ാം വാര്‍ഡ് പോലീസ് പൂര്‍ണ്ണമായും അടച്ചിരുന്നു. ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait