തിരുവനന്തപുരം കൊച്ചുതുറയില്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്

kannur metro
Published on 31 July 2020 5:36 pm IST
×

തിരുവനന്തപുരം: കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തോവാസികള്‍ക്കും ആറ് കന്യാസ്ത്രികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധ.

തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കൊച്ചുതുറ. വലിയ തരത്തില്‍ ആശങ്ക നിലനിന്നിരുന്ന പുല്ലുവിളയ ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന വൃദ്ധസദനത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അന്തേവാസികളെല്ലാം 50 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. അതിനാല്‍ ഇത് വലിയ തരത്തില്‍ ആശങ്കയുളവാക്കുന്നുണ്ട്. പുല്ലുവിള ഒരു കൊവിഡ് ക്ലസ്റ്റര്‍ മേഖലയാണ്. അതോടൊപ്പം തന്നെ നിരവധിപേര്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്. അതിനാല്‍ ഇവിടെ പരിശോധനകളുടെ എണ്ണം കൂട്ടിയിരുന്നു. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait