കെ.എസ്.ടി.പി റോഡ് ഓവുചാൽ പാതിവഴിയിൽ; അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി: കോൺഗ്രസ്സ്

kannur metro
Published on 31 July 2020 5:30 pm IST
×
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും പാപ്പിനിശ്ശേരിയിലെ കെ.എസ്.ടി.പി റോഡിൽ ഓവുചാൽ തുറന്നിട്ട നിലയിൽ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഓവുചാൽ പാതിവഴിയിലായത് സംബന്ധിച്ച് അധികൃതരുടെ അനങ്ങാപ്പാറാനയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ്സ്. 

അഞ്ച് അടിയിലധികം ആഴമുള്ള ഓവുചാൽ തുറന്നിട്ടതിലൂടെയുള്ള അപകടവും കൊതുകു കേന്ദ്രങ്ങളായി മാറുന്നതും ജനപ്രതിനിധികൾക്ക് ശ്രദ്ധിക്കാൻ സമയമില്ല. റോഡിൻ്റെ ഇരുവശങ്ങളിൽ ഹരിതവീഥിയും സുരക്ഷാ ക്യാമറ ഘടിപ്പിക്കൽ പദ്ധതിയും നടപ്പാക്കുമ്പോൾ ഓവുചാലിൽ സ്ലാബിടൽ പൂർത്തിയാക്കാത്തതു സംബന്ധിച്ച് ജനങ്ങളോട് ഉത്തരം പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.  ഓവുചാൽ രണ്ടു വർഷമായി അലസമായി തുറന്നിട്ടത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഓവുചാൽ പ്രവൃത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്തതിലെ ക്രമക്കേട് അന്വേഷിക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അധികൃതരുടെ മൗനം അപഹാസ്യമാണെന്ന് കല്ല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് കാപ്പാടൻ ശശിധരൻ, മണ്ഡലം പ്രസിഡണ്ടുമാരായ രാജേഷ് പാലങ്ങാട്ട് (കണ്ണപുരം), എം.സി ദിനേശൻ (പാപ്പിനിശ്ശേരി), കൂനത്തറ മോഹനൻ ( കല്യാശ്ശേരി), ഷാജി കല്ലേൻ (ചെറുകുന്ന്) എന്നിവർ പറഞ്ഞു.

 

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait