അടിയന്തിര ധനസഹായം അനുവദിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

kannur metro
Published on 31 July 2020 12:04 pm IST
×

 ചെറുപുഴകാട്ടാനകളുടെ ആക്രമണത്തിൽ കൃഷി നാശം സം‌ഭവിച്ച കർഷകർക്കു അടിയന്തര ധനസഹായം അനുവദിക്കണമെന്നു രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. കർഷകരുടെ ജീവനും സ്വത്തിനു സംരക്ഷണം നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബാധ്യതയാണ്. ഇതിൽ നിന്നും മാറി നിൽക്കാൻ സർക്കാരുകൾക്കു സാധിക്കില്ല. കോവിഡ് പരിശോധന കേരളത്തിലെ മുഴുവൻ ആളുകൾക്കും നടത്തണം. എന്നാൽ മാത്രമെ രോഗ വ്യാപന തോത് അറിയാൻ സാധിക്കൂകയുള്ളുവെന്നു അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തുന്നതിനു പകരം അവർക്കു ബോധവൽക്കരണം നടത്തുകയാണ് വേണ്ടത്. കൃഷികൾ നശിച്ച ചേന്നാട്ടു കൊല്ലി, കാനംവയൽ ഭാഗങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്  ടി.വി കുഞ്ഞമ്പു നായർ, മണ്ഡലം പ്രസിഡൻ്റ് ഷാജൻ ജോസ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയിസ് പുത്തൻപുര, പഞ്ചായത്ത്അംഗം മനോജ് വടക്കേൽ, കെ. ബാലകൃഷ്ണൻ, മിഥിലാജ് പുളിങ്ങോം, ജയ്സൺ പൂക്കളം, മൈക്കിൾ കുമ്പുക്കൽ, ഷാജി കുളത്തിങ്കൽ, പു ഷുക്കൂർ പുളിങ്ങോം, വില്യം സക്കറിയാസ്, ഫാ. കെ.യു സ്റ്റീഫൻ, ഫാ. ജോൺ പോൾ, ഫാ. ജോഷി, സന്തോഷ് അറയ്ക്കാപ്പറമ്പിൽ, സജി ഓലിക്കൽ, ബിനു വല്ലൂർ, സച്ചിൻ മാമ്പുഴക്കൽ, ആൽബിൻ പൂക്കളത്തേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait