കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ കൊവിഡ് രോഗി യാത്ര ചെയ്തു

Published on 31 July 2020 11:42 am IST
×

കൊച്ചി: കണ്ണൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്‌സ്പ്രസില്‍ കൊവിഡ് പോസിറ്റീവ് ആയ ആള്‍ യാത്ര ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. കൊവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പാണ് ട്രെയിനില്‍ കയറിയത്. പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ ആരോഗ്യ വിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുകയുമായിരുന്നു. 

കന്യാകുമാരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് കെ.എസ്.ഇ.ബി കരാര്‍ ജോലിക്കാരനാണ്. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് യാത്രയ്ക്ക് തയ്യാറായത്. തൃശ്ശൂര്‍ എത്തിയ ശേഷമാണ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

കൊവിഡ് പോസിറ്റീവ് ആയ ആള്‍ യാത്ര ചെയ്‌തെന്ന് തിരിച്ചറിഞ്ഞതോടെ ട്രെയിനിലെ ആ കമ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ ഇവിടെ നിന്ന് മാറ്റി. ട്രെയിന്‍ യാത്ര തുടരുകയാണ്. തിരുവനന്തപുരത്തെത്തി അണുവിമുക്തമാക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait