അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്കുളള ഉപഹാര സമർപ്പണവും അനുമോദനവും

kannur metro
Published on 31 July 2020 9:06 am IST
×
അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എ.സ്എ.ൽ.സി -പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്‌  നേടിയ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്കു  ഉപഹാര സമർപ്പണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വദ്യഭ്യാസത്തിന് സർക്കാർ സ്കോളർഷിപ്പ് ഏർപ്പെടുത്തണം,അഡ്വ: സജീവ് ജോസഫ് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എസ് എസ് എൽ സി -പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്കുളള ഉപഹാര സമർപ്പണവും, അനുമോദനവും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ:സജീവ് ജോസഫ് തളിപ്പറമ്പ് വിദ്യാനഗർ റസിഡൻസ് അസോസിയേഷനിലെ വിദ്യാർത്ഥികളെ ആദരിച്ച് ഉദ്ഘാടനം ചെയ്തു, ജില്ലയിലെ 200 വിദ്യാർത്ഥികളെ പരിപാടിയുടെ ഭാഗമായി ആദരിക്കും,അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ സഹായവും, സ്കോളർഷിപ്പും ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു, തളിപ്പറമ്പ് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം വി  രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി, തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡെൻറ് ടി വി  രവീന്ദ്രൻ, അഡ്വ: സക്കറിയ കായക്കൂൽ,കെ പി എസ് ടി എ  ജില്ലാ പ്രസിഡന്റ് സോമനാഥൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി  രാഹുൽ, എന്നിവർ പ്രസംഗിച്ചു,എ ഐ യു ഡബ്ലിയു സി തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡൻറ് എം എൻ പൂമംഗലം സ്വാഗതവും,ജില്ലാ ജനറൽ സെക്രട്ടറി മാവില പത്മനാഭൻ നന്ദിയും പറഞ്ഞു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait