വിദ്യാർത്ഥികൾക് പഠിക്കാനാവശ്യമായ മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാക്കണം: കെ.എസ്.യു

kannur metro
Published on 30 July 2020 8:30 pm IST
×

തളിപറമ്പ്: ഓൺലൈൻ ക്ലാസുകൾ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇപ്പോഴും വിദ്യാർത്ഥികൾ മൊബൈൽ നെറ്റ് വർക്കിന് വേണ്ടി ബുദ്ധിമുട്ടുന്നു. ജില്ലയിലെ പല ഭാഗങ്ങളിലും, പ്രതേകിച്ചു മലയോര മേഖലയിൽ  ഒട്ടും തന്നെ നെറ്റ് വർക്ക്‌ കിട്ടാത്ത സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ക്ലാസ്സുകൾ ആരംഭിച്ചു കഴിനാൽ വീടിനു പുറത്തും മറ്റു ദൂര പ്രേദേശങ്ങളിലും നെറ്റ് വർക്കിന് വേണ്ടി അലയേണ്ട അവസ്ഥയാണ് വിദ്യാർത്ഥികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. മലയോര മേഖലയിലുള്ള വിദ്യാർത്ഥികളുടെ പഠനം സുഗമമായി നടക്കുവാൻ വേണ്ടി ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് അധികൃതർ എത്രെയും പെട്ടെന്ന് ഇതിനുവേണ്ട നടപടികൾ സ്വീകരിച്ചു വിദ്യാർത്ഥികളുടെ പഠനം സുഗമമാകണം എന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി വരുമെന്ന് കെ.എസ്.യു തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ പി. നവനീത് പറഞ്ഞു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait