വാതക ശ്മശാനം വ്യവസായ മന്ത്രി ഇ.പി ജയരാജൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു

kannur metro
Published on 30 July 2020 8:04 pm IST
×

പിലാത്തറ: ചെറുതാഴം പഞ്ചായത്തിലെ അറത്തിപ്പറമ്പിൽ നിർമ്മിച്ച വാതക ശ്മശാനം വ്യവസായ  മന്ത്രി ഇ.പി ജയരാജൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. ടി.വി രാജേഷ് എം.എൽ.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി പ്രീത, പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഭാവതി, ടി.വി ഉണ്ണികൃഷ്ണൻ, കെ.പി കൃഷ്ണൻ, ഇ. വസന്ത, സി.എം ഹരിദാസ് എന്നിവർ സംസാരിച്ചു.

57 ലക്ഷം രൂപ ചെലവിട്ടാണ് വാതക ശ്മശാനം നിർമ്മിച്ചത്. ഗവൺമെൻറ് സ്ഥാപനമായ അഴീക്കലിലെ  സിൽക്കിനായിരുന്നു നിർമ്മാണ ചുമതല. 20 മിനിട്ടുകൊണ്ട് സംസ്കാരം പൂർത്തിയാക്കാൻ സാധിക്കും. ജീവനക്കാരൻ്റെ വേതനവും, വാതക ചെലവ് ഉൾപ്പെടെ 3500 രൂപയാണ് ഈടാക്കുക. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.  


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait