കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്ക് കൂടി രോഗമുക്തി

Published on 30 July 2020 7:11 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന 48 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 849 ആയി.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന അയ്യന്‍കുന്ന് സ്വദേശി ഒരു വയസ്സുകാരി, ചെമ്പിലോട് സ്വദേശികളായ 25കാരന്‍, 29കാരന്‍,  പേരാവൂര്‍ സ്വദേശികളായ 55കാരന്‍, 45കാരി, 25കാരി, 21കാരന്‍, 16കാരി, 50കാരന്‍, അഴീക്കോട് സ്വദേശിയായ ഒന്‍പതു വയസ്സുകാരന്‍, 72കാരന്‍, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി സ്വദേശിയായ 60കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 59കാരന്‍, 33കാരന്‍, 19കാരന്‍, കോളയാട് സ്വദേശി 32കാരി, മൊകേരി സ്വദേശികളായ 51കാരന്‍, 15കാരി, 40കാരന്‍ 19കാരി, 13കാരന്‍, 50കാരന്‍, 56കാരന്‍, രാമന്തളി  സ്വദേശിയായ 40കാരന്‍, ഇരിട്ടി മുനിസിപ്പാലിറ്റി സ്വദേശികളായ 36കാരി, എട്ടു വയസ്സുകാരി, 45കാരന്‍, പാനൂര്‍ സ്വദേശി 35കാരന്‍, പെരളശ്ശേരി സ്വദേശി 52കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍, മയ്യില്‍ സ്വദേശി 51കാരി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ 28കാരന്‍, മാട്ടൂല്‍ സ്വദേശികളായ 53കാരന്‍, 17കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 64കാരന്‍, പരിയാരം ഗവ. ആയുര്‍വേദ കോളേജ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന അഴീക്കോട് സ്വദേശി 62കാരി, ആരോഗ്യ പ്രവര്‍ത്തകന്‍  24കാരന്‍, പരിയാരം സ്വദേശി 32കാരി, ആര്‍മി ആശുപത്രിയിലും കേന്ദ്രീയ വിദ്യാലയത്തിലുമായി ചികിത്സയിലായിരുന്ന മൂന്ന് ഡി.എസ്.സി ഉദ്യോഗസ്ഥര്‍, പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന പെരളശ്ശേരി സ്വദേശി 49കാരന്‍, കതിരൂര്‍ സ്വദേശികളായ 14കാരി, 13കാരി, 20കാരി, പേരാവൂര്‍ സ്വദേശി 22 കാരന്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 37കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait