ലോകത്ത് കൊവിഡ് ബാധിതര്‍ 1,63,96,954; മരണസംഖ്യ ആറരലക്ഷം കടന്നു

Published on 28 July 2020 7:00 am IST
×

വാഷിങ്ടണ്‍: ലോകത്തെ കോവിഡ്- 19 രോഗബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. അതേസമയം, രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്. 

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം യു.എസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 42,86,663 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 1,47,588 പേര്‍ മരിച്ചു. ബ്രസീലില്‍ 24,42,375 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 87,618 ആണ് ആകെ മരണം. കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയില്‍ മൂന്നാം സ്ഥാനത്തുളള ഇന്ത്യയില്‍ 14,35,453 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32,771 രാജ്യത്ത് മരിച്ചു. പട്ടികയില്‍ നാലാം സ്ഥാനത്തുളള റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേര്‍ ഇവിടെ മരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait